തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഏപ്രിൽ 5ന് മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org, ഇമെയിൽ: sanitation.sm@kerala.gov.in, www.sanitation.kerala.gov.in, sanitationkerala@gmail.com, ഫോൺ: 0471 – 2316730, 2319831, 2312730.