പാലക്കാട് ജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗം ഭാഷാധ്യാപകര്‍ ആയി സ്ഥാനക്കയറ്റം നല്‍കുന്നതിനും പാര്‍ടൈം ഭാഷ അധ്യാപകര്‍ക്ക് ഫുള്‍ടൈം ഭാഷാധ്യാപകരായി സ്ഥാനകയറ്റം നല്‍കുന്നതിനുമായി തയ്യാറാക്കിയ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddepalakkad.workpress.com-ല്‍ നവംബര്‍ 23-നകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയും അനുബന്ധരേഖകളും മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോട് കൂടി നേരിട്ട് സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
