മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ മാർച്ച് 29 രാവിലെ 11 മണിക്ക് എറണാകുളത്തെ കാക്കനാട്ടുള്ള കേരള ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ മുന്നോക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെട്ടതും എന്നാൽ ജാതി/ മത സംവരണം ലഭിക്കുന്നതുമായ വിഭാഗങ്ങളെ (CSI / ഇവാഞ്ചലിക്കൽ ചർച്ച് / പെന്തക്കോസ്ത് / കമ്മല്ലാർ / പരിവർത്തനം ചെയ്യപ്പെട്ട സിറിയൻ കാത്തലിക്ക് / ബ്രദറിൻ സഭ / യഹോവ സാക്ഷികൾ / സെവന്ത് ഡേ അഡ്വന്റിസ്റ്റ്) പ്രസ്തുത ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് തെളിവെടുപ്പ് യോഗം നടത്തും. ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും യോഗത്തിൽ സംബന്ധിച്ച് തെളിവുകൾ ഹാജരാക്കണം. തെളിവുകൾ സമർപ്പിക്കാത്ത പക്ഷം സംഘടനകളെ / സമുദായങ്ങളെ GO(Ms) 114/2021/GAD dtd 03.06.2021 നമ്പർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ശിപാർശ സർക്കാരിന് നൽകുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471– 2325573, 9074720012