സുൽത്താൻ ബത്തേരി ബീനാച്ചി മന്ദംകൊല്ലിയിൽ പ്രവർത്തിക്കുന്ന അനധികൃത മാംസ വില്പ്പന കേന്ദ്രം സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യവിഭാഗം പൊളിച്ചുനീക്കി പിഴയടപ്പിച്ചു. അനധികൃതമായും നഗരസഭയുടെ പൊതു മാർക്കറ്റില്ലാതെയും പ്രവർത്തിക്കുന്ന എല്ലാ മാംസ വില്പ്പന കേന്ദ്രങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നടപടിയുടെ ഭാഗമായി മറ്റു പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത കേന്ദ്രങ്ങൾക്കും നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ടി. തുളസീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എസ്. സുധീർ, ബി.മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.