എടവക ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ സംയോജന പദ്ധതിയായ ജെൻഡർ റിസോഴ്‌സ് സെന്റർ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ജിൽസൺ തൂപ്പുങ്കര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ആമിന അവറാൻ, ആഷാ മെജോ, മെമ്പർ സെക്രട്ടറി വൈ. സിദ്ദിഖ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ പ്രീയ, ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ, സ്‌നേഹിത സ്റ്റാഫ് ബിനി, ബബിത, ഷൈന തുടങ്ങിയവർ സംസാരിച്ചു.