ദ്രുതകര്‍മ്മ സേനയുടെയും(ആര്‍എഎഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും(എന്‍ഡിആര്‍ഫ്) അംഗങ്ങള്‍ ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. കേരള പൊലീസും, അയ്യപ്പ സേവാ സമാജവും, വിശുദ്ധിസേനാ പ്രവര്‍ത്തകരും തീര്‍ഥാടകരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും കേന്ദ്ര സേനകള്‍ക്കൊപ്പം ശുചീകരണത്തില്‍ പങ്കാളികളായി.

ആര്‍.എ.എഫിന്റെ ഡെപ്യൂട്ടി കമാന്‍ഡന്റ് ദിനേശിന്റെ നേതൃത്വത്തില്‍ 60 പേരും, എന്‍.ഡി.ആര്‍.എഫ്. ഡപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്റെ നേതൃത്വത്തില്‍ 30 പേരുമാണ് ശുചീകരണം നടത്തിയത്. 2012 മുതല്‍ മുടങ്ങാതെ സന്നിധാനത്തെ ശുചീകരണ ജോലികളില്‍ തങ്ങള്‍ പങ്കാളികളാണെന്ന് എന്‍.ഡി. ആര്‍.എഫ്.ഡപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍ പറഞ്ഞു. അന്നൊക്കെ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ധാരാളമായി സന്നിധാനത്തും പരിസരത്തും ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഭക്തര്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആണ്. സന്നിധാനത്തെ മാലിന്യത്തിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ടെന്നും ജി. വിജയന്‍ പറഞ്ഞു.