25-ാം വര്‍ഷവും വാദ്യം കൊട്ടിപ്പാടി മലകയറി അയ്യപ്പ സന്നിധിയിലെത്തിയ സംതൃപ്തിയിലാണ് തമിഴ്‌നാട് ധര്‍മപുരി ജില്ലയിലെ പെണ്ണാധരം സ്വദേശിയായ ഗുരുസ്വാമി മുരുകന്‍. കൊട്ടിപ്പാടി അച്ഛന്റെ പാതയില്‍ മകന്‍ ദിനേശും ഒപ്പമുണ്ടായിരുന്നു. 18 വര്‍ഷമായി ഈ വ്യത്യസ്ത വഴിപാട് സമര്‍പ്പനത്തിന് ദിനേശും അച്ഛനൊപ്പം എത്താറുണ്ട്.
മുരുകന്റെയും മകന്റെയും വേറിട്ട വാദ്യ സമര്‍പ്പണം നടപ്പന്തലിലും സോപാനത്തും നിന്നവരെല്ലാം മല കയറിയ ക്ഷീണം മറന്ന് ആസ്വദിച്ചു. അമ്മന്‍ കോവിലുകളിലും, സ്വാമിയുടെ നടയിലും എല്ലാം വാദ്യം കൊട്ടിപാടിയാല്‍ ഭക്തര്‍ക്ക് നന്മ ലഭിക്കും എന്നാണ് തമിഴ്നാട്ടിലെ വിശ്വാസം. അമ്പലത്തില്‍ വാദ്യം കൊട്ടിപാടി ഉപജീവനം കഴിക്കുന്ന കുടുംബമാണ് മുരുകന്റേത്.