അഖിലകേരള പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തില്‍ സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ സഹദേവന്‍ ചെന്നാപ്പാറ ഭാഗവത പാരായണ അര്‍ച്ചന നടത്തി. 2004 മുതല്‍ മുടങ്ങാതെ എല്ലാ മണ്ഡല മഹോത്സവകാലം മുഴുവനും അര്‍ച്ചന നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു. ഓരോ മണ്ഡല മഹോത്സവകാലവും 41 ദിവസം കൊണ്ട് ഒന്നിലേറെ തവണ പാരായണം പൂര്‍ത്തിയാക്കിയാണ് മലയിറങ്ങുന്നത്. പുരാണത്തിന്റെ സത്ത ഭക്തര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യം. രാജന്‍ കരുനാഗപ്പള്ളി, കാക്കോട്ടൂര്‍ മുരളി എന്നിവര്‍ക്കൊപ്പം 30 ല്‍ പരം പേരാണ് പാരായണത്തില്‍ പങ്കെടുക്കുന്നത്.
