മൂന്നാർ എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ 9 മുതൽ 30 വരെ വിവിധ ഷെഡ്യൂളുകളിലായി 15 ദിവസമാണ് ക്യാമ്പ്. മൂന്നാർ എൻജിനീയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ക്രിക്കറ്റ് പരിശീലകനുമായ പ്രൊഫ. ആർ. അനീഷ് ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9496131827, 8943300557.
