സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ 9ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻങ്കാളി ഭവനിലുള്ള കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. വാണിയ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പെന്തക്കോസ്തു വിഭാഗത്തെ പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, നിലവിൽ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സമുദായങ്ങളെ കൂടി എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിൽ താമസിച്ചുവരുന്ന തമിഴ് ക്രിസ്തീയ വന്നിയ സമുദായക്കാർക്ക് സമുദായ സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി എന്നിവ സിറ്റിങ്ങിൽ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ.വി ജോർജ്ജ്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.