കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷകൾ ഏപ്രിൽ 25 ന് വൈകുന്നേരം 5 ന് മുൻപായി സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in, ഫോൺ: 0471 2330001.