വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയും സെക്രട്ടേറിയറ്റ് സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ ഡയറക്ടർ വരെയുമുള്ള തസ്തികകളിൽ നിന്നും വിരമിച്ചവർക്കാണ് അവസരം. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. നിയമനം ലഭിക്കുന്ന വ്യക്തിക്ക് 60 വയസുവരെ ജോലിയിൽ തുടരാം. അപേക്ഷകൾ പൂർണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവ സഹിതം വനിതാ ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം– 695012 വിലാസത്തിൽ ഏപ്രിൽ 25ന് മുൻപായി സമർപ്പിക്കണം.
