വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും താഴെ പറയുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുക.
➣ വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി/ ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
➣ തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുത ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക.
➣ ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക.
➣ ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ അനധികൃതമായി കടന്നുകയറുകയോ ചെയ്യാതിരിക്കുക.
➣ ട്രാൻസ്ഫോമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.
➣ വൈദ്യുതി ലൈനിന് കീഴിലായി ചവറുകൾക്ക് തീയിടാതിരിക്കുക.
➣ എയർ കണ്ടീഷണർ, കംപ്രസർ എന്നിവ കൺട്രോൾ ചെയ്യുന്ന എം.സി.ബി/ ഇ.എൽ.സി.ബി എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കുക.
➣ എ.സി യൂണിറ്റുകളുടെ ആനുവൽ മെയിന്റനൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.