മെയ്യ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 23ന് രാവിലെ 11.30 ന് തിരുവനന്തപുരം നഗരസഭ കാര്യാലയത്തിൽ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. എം.പിമാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
