സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോ 2025 ന്റെ ഭാഗമായി  സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.

കവി വി. മധുസൂദനൻ നായർ അധ്യക്ഷനായിരുന്ന ചടങ്ങ് നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ,  എഴുത്തുകാരിയും വിവർത്തകയുമായ കബനി സി., സംസ്ഥാന സഹകരണ സർവീസ് എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ എസ്.യു. രാജീവ്, ഐ.സി.ഡി.പി അഡിഷണൽ രജിസ്ട്രാർ അഞ്ജന എസ്. തുടങ്ങിയവർ സന്നിഹിതരായി.