ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് വിഭാവനം ചെയ്തിരിക്കുന്ന ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് പദ്ധതി പ്രകാരം ഒരു വര്‍ഷം 15000 രൂപയുടെ ചികില്‍സാസഹായവും, അപകട ഇന്‍ഷ്വറന്‍സായി രണ്ടു ലക്ഷം രൂപയും ലഭിക്കും.  ഇനിയും എന്റോള്‍മെന്റ് ക്യാമ്പുകളില്‍ പങ്കെടുത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് കൈപ്പറ്റിയിട്ടില്ലാത്ത ഇതരസംസ്ഥാനതൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരായി ഇന്‍ഷ്വറന്‍സ് കാര്‍ഡ് കൈപ്പറ്റണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി. സൗദാമിനി അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ  ജോലിക്കു നിയോഗിക്കുന്ന തൊഴിലുടമകള്‍  ജില്ലാ ലേബര്‍ ഓഫീസിലോ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ ഈ മാസം 26നകം ബന്ധപ്പെടണം.