ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ്  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈസൻസും സർട്ടിഫിക്കേഷനോടുകൂടി ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ഈ കോഴ്‌സിലേക്ക് മേയ് 31ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/asapdronecourse എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999693