2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നവർ 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രത്തിനു നൽകണം. ഓഗസ്റ്റ് 24നു ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാം.