നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടത്തുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ഇറങ്ങി. വോട്ടെണ്ണൽ ജുൺ 23നാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2നും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി ജുൺ 3നും നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട അവസാന തീയതി ജൂൺ 25നും ആയിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. കേൽകർ പറഞ്ഞു.

പോളിംഗ് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ 19 ന് പോളിംഗ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു മണി വരെ നിജപ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണൽ ജൂൺ 23 രാവിലെ 8 മണി മുതൽ
നിലമ്പൂർ ഉപതിരഞ്ഞെട്ടപ്പിന്റെ വോട്ടെണ്ണൽ ജൂൺ 23ന് രാവിലെ എട്ടുമണി മുതലായിരിക്കും.

ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ മെയ് 31ന് നടക്കും.

സുവിധ- തിരഞ്ഞെടുപ്പ് ഏകജാലക പോർട്ടൽ
തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടിയുള്ള അനുമതി അപേക്ഷകൾ (റാലികൾ, യോഗങ്ങൾ, വാഹന ഉപയോഗം തുടങ്ങിയവ) ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് എളുപ്പത്തിൽ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സുവിധ പോർട്ടൽ ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. പോർട്ടൽ ലിങ്ക്: https://suvidha.eci.gov.in/.