2025 ജൂൺ 1 ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2025 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു.

ഉത്തര സൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലുള്ള Answer Key Challenge എന്ന മെനുവിലൂടെ  ജൂൺ 5ന് ഉച്ചയ്ക്ക് 2 വരെ പരാതികൾ സമർപ്പിക്കാം.  വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2525300, 2332120, 2338487.