2025 – 2026 വർഷം പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒ.എം.ആർ അധിഷ്ഠിതമായി നടത്തപ്പെടുന്ന വിവിധ പരീക്ഷകൾക്കായി ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് കാര്യാലയത്തിൽ എത്തിക്കുന്നതിനും പ്രസ്തുത ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ഓൺലൈനായി (ഇ-ടെൻഡർ) ക്ഷണിച്ചു. ജൂൺ 12 വൈകിട്ട് 5 വരെ ദർഘാസ് സമർപ്പിക്കാം. ദർഘാസ് തുറക്കുന്ന തീയതി ജൂൺ 14. അടങ്കൽ തുകയും ദർഘാസ് ഫീസും നിരത ദ്രവ്യവും etenders.kerala.gov.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0471- 2546816.
