കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ ഐ.എ.എസ് അക്കാദമിയിൽ 2025-26 വർഷത്തെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന് പൊതുവിഭാഗ വിദ്യാർഥികളുടെ ഫീസ് 50,000 ആണ്. അർഹതയുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം വരെ ഫീസിളവുണ്ട്. ഇതു സംബന്ധിച്ച വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കാം. കൂടുതൽവിവരങ്ങൾക്ക്: kilecivilservice@gmail.com, 8075768537 (വാട്സാപ്പ്), 471-2479966, 8075768537.
