കെ.എസ്.ഇ.ബി നിരക്ക് പരിഷ്‌കരിക്കുന്നതിനുള്ള താരിഫ് പെറ്റീഷനുമേല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് നടത്തും. നവംബര്‍ 26ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, 27ന് 11 മണിക്ക് എറണാകുളം കോര്‍പറേഷന്‍ ടൗണ്‍ ഹാളിലും, 28ന് 11.30ന് കട്ടപ്പന മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലുമാണ് തെളിവെടുപ്പ്. 30ന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് ഡിസംബര്‍ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊതുതെളിവെടുപ്പില്‍ ജനങ്ങള്‍ക്കും താത്പര്യമുള്ള കക്ഷികള്‍ക്കും പങ്കെടുത്ത് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.താരിഫ് റെഗുലേഷന്‍ 2018 പ്രകാരം കെ.എസ്.ഇ.ബി 2018-19 മുതല്‍ 2021-22 വരെയുള്ള വരവുചെലവു കണക്കുകളും, 2018-19, 2020-21 വര്‍ഷങ്ങളിലേക്കുള്ള നിരക്ക് പരിഷ്‌കരണത്തിനുള്ള താരീഫ് പെറ്റീഷനും കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു തെളിവെടുപ്പ് നടത്തുന്നത്. പെറ്റീഷന്റെ പൂര്‍ണരൂപം www.erckerala.org ല്‍ ലഭിക്കും.