മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാക്കുവാൻ ഒരു ദിവസം കൂടി ദീർഘിപ്പിച്ചു നല്കിയ സാഹചര്യത്തിൽ മെയ് മാസത്തെ വിതരണം ജൂൺ 5ന് രാത്രി 8 മണിയ്ക്കാണ് പൂർത്തിയാകുന്നത്. ഇ-പോസ് മെഷീനുകൾ ജൂൺ മാസത്തെ വിതരണത്തിന് 6ന് ഉച്ചയോടെ മാത്രമേ സജ്ജമാവുകയുള്ളുവെന്ന് ഹൈദരാബാദ് എൻ.ഐ.സി അറിയിച്ചു. സംസ്ഥാനത്ത് ജൂണിലെ റേഷൻ വിതരണം നാളെ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.