സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിക്കുന്ന ലൈബ്രറി വാരാഘോഷങ്ങളുടെ ഭാഗമായി, ലൈബ്രറി കുടിശിക ഇളവ് നൽകും ജൂൺ 19 മുതൽ ഒരാഴ്ച്ച കാലം എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ സൗജന്യമായി റിലീസ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും.
ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ജൂൺ 19 മുതൽ സെപ്റ്റംബർ 30 വരെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നത്. ഇതു വഴി റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകുന്നതിനുള്ള അവസരം ഇതിലൂടെ ലൈബ്രറി അംഗങ്ങൾക്ക് ലഭ്യമാകും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ലൈബ്രറി അംഗങ്ങൾ കൈവശം വച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞ പുസ്തകങ്ങളും ആനുകാലികങ്ങളും തിരികെ ഏൽപ്പിച്ച് പിഴ സംഖ്യയിനത്തിൽ ഇളവുകൾ നേടാവുന്നതാണ്. പിഴ സംഖ്യ ഇനത്തിൽ ചാർജ്ജ് ചെയ്തിട്ടുള്ള തുകയിൽ പുസ്തകത്തിന് 80 ശതമാനവും ആനുകാലികത്തിന് 90 ശതമാനവും ഇളവ് നൽകുന്നതാണ്. നഷ്ടപ്പെട്ട പുസ്തകത്തിനു പകരം പുതിയ പുസ്തകം വാങ്ങി നൽകണം.
ജൂൺ 19 മുതൽ സെപ്റ്റംബർ 30 വരെ (പൊതുഅവധി ദിവസങ്ങളിൽ ഒഴികെ) അംഗങ്ങൾക്ക് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നേരിട്ടെത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ലൈബ്രറി കടിശ്ശിക രാവിലെ 8 മുതൽ വൈകുന്നേരം 8 വരെയും തീർപ്പാക്കാം. 2020നു മുൻപ് ഡ്യൂ ആയ പുസ്തകങ്ങൾ തീർപ്പാക്കുന്നതിനുള്ള സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ മാത്രമാണ്. ലൈബ്രറി കുടിശ്ശിക വരുത്തിയിട്ടുള്ള അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
പുസ്തകം റിലീസ് ചെയ്യാനുള്ള എഴുത്തുകാർ സ്റ്റേറ്റ് ലൈബ്രറിയിൽ അപേക്ഷ സമർപ്പിക്കണം.