തിരുവനന്തപുരം ആർ.എം.എസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് 20ന് വൈകിട്ട് 3ന് ഗൂഗിൾ മീറ്റിലുടെ ഡാക് അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി/ വാട്സ് ആപ് നമ്പർ സഹിതം ssrmtv.keralapost@gmail.com / rmsdotv.kl@indiapost.gov.in ഇ-മെയിലിലേക്കോ സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം RMS TV ഡിവിഷൻ, തിരുവനന്തപുരം- 695023 മേൽവിലാസത്തിലേക്കോ 16 നകം കിട്ടത്തക്കവിധം അയക്കണം. ഗൂഗിൾ മീറ്റ് പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ വഴിയോ ഇ-മെയിൽ ഐ.ഡി വഴിയോ അറിയിക്കും.