സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനം വകുപ്പ് നവംബര്‍ 22ന് നടത്താനിരുന്ന സെന്‍സസ് 29 ലേയ്ക്ക് മാറ്റിയതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അറിയിച്ചു. തൃക്കാര്‍ത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളത്തും മറ്റും നടക്കുന്നതിനാല്‍ നാട്ടാനകളുടെ കണക്കെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം.
