പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗതമായി മൺപാത്ര നിർമാണ തൊഴിൽ ചെയ്യുന്ന സമുദായങ്ങൾക്കുള്ള ധനസഹായത്തിനും പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിനും B-win Portal മുഖേന ഓൺലൈനായി അപേക്ഷിക്കുന്ന തീയതി 30 വരെ നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.