കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളിൽ കേരളത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന കർണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ യുനാനി ഡിഗ്രി കോഴ്സിലേയ്ക്കും തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലേക്കും ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് 2025-26 അക്കാദമിക് വർഷം നീറ്റ് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ, ഇ-മെയിൽ വഴിയോ നേരിട്ടോ തപാൽ മുഖേനയോ ജൂൺ 20ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, തിരുവനന്തപുരം വിലാസത്തിൽ സമർപ്പിക്കണം.
പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.ayurvedacollege.ac.in, ഇ- മെയിൽ: director.ame@kerala.gov.in.