മൂന്നാർ എൻജിനിയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷം ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (CSE), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (ECE), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (EEE), മെക്കാനിക്കൽ എൻജിനിയറിംഗ് (ME) ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന സീറ്റുകളിലേക്ക് NON-KEAM വിഭാഗത്തിൽപെട്ട കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് www.cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. ഇതേ ബ്രാഞ്ചുകളിൽ രണ്ടാം വർഷ ബി.ടെക് സിറ്റുകളിലേക്ക് LET പാസായ ഡിപ്ലോമക്കാർക്ക് ലാറ്ററൽ എൻട്രി സ്കീമിൽ ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447570122, 9061578465.
