സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനത്തിന് ജൂൺ 29ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
