കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താല്പര്യമുള്ള ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമതത്തിലുള്ളവരും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരുമായ ഉദ്യോഗസ്ഥർ ജൂലൈ 15 നകം ബന്ധപ്പെട്ട ഭരണ വകുപ്പ് മുഖേന സ്‌പെഷ്യൽ സെക്രട്ടറി, റവന്യൂ (ദേവസ്വം-എ വകുപ്പ്), Room No.391, First Floor-Main Building, Govt. Secretariat, Thiruvananthapuram. (email: secretariatdevaswom@gmail.com) മേൽവിലാസത്തിൽ ആവശ്യമായ രേഖകൾ സഹിതം (വകുപ്പുതല എൻ.ഒ.സി, കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്‌ എന്നിവഉൾപ്പടെ) അപേക്ഷ സമർപ്പിക്കണം.