പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ കൊച്ചിൻ ഫോർഷോർ റോഡിൽ പ്രവർത്തിക്കുന്ന ഗോത്ര പൈതൃക കേന്ദ്രത്തിലെ 10 പ്രദർശന വിപണനസ്റ്റാളുകൾ, കഫറ്റീരിയ എന്നിവ സർക്കാർ നിരക്കിൽ ഏറ്റെടുത്ത് നടത്തുന്നതിലേയ്ക് സംരംഭക സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവർഗക്കാർ ഉൽപ്പാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനാണ് പ്രസ്തുത സ്റ്റാളുകൾ അനുവദിക്കുക. പ്രസ്തൂത വിപണനസ്റ്റാളുകളിലൂടെ എന്തെല്ലാം ഉൽപ്പന്നങ്ങളാണ് വിപണനം നടത്തുന്നതെന്ന വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 30ന് വൈകിട്ട് 5ന് മുമ്പായി ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, ഫോൺ: 0471-2304594, 0471-2303229, ഇ-മെയിൽ keralatribes@gmail.com.