കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം ലഭിക്കും.  യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റിലുള്ള  ഡിഗ്രി/ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിലുള്ള പി.ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/കൗണ്‍സിലില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റില്‍ ഉള്ള ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും സഹിതം നവംബര്‍ 23ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2418317. ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവരില്‍ പ്രവൃത്തിപരിചയം ഉള്ളവരുടെ അഭാവത്തില്‍ പ്രവൃത്തിപരിചയം ഇല്ലാത്തവരെയും പരിഗണിക്കും.