മാവേലിക്കര: ജില്ലാ കലോത്സവത്തിൽ കുറ്റമറ്റ തരത്തിൽ ഭക്ഷണം വിളമ്പി ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി ഫുഡ് കമ്മിറ്റി, ഓണാട്ടുകരയുടെ ഹൃദയ ഭൂമിയെന്നു വിശേഷിപ്പിക്കുന്ന മാവേലിക്കരയിൽ നടക്കുന്ന കൗമാര മേളയ്ക്ക് നാടിന്റെ മാഹാത്മ്യം വിളിച്ചോതി നടൻ ഭക്ഷണം നൽകുന്നതിൽ സംഘാടക സമിതി പ്രത്യേകം ശ്രദ്ധിക്കുന്നു. കലോൽസവ ,ഉൽസവ ആഘോഷ വേദികളിലെ സ്ഥിരം പാചകക്കാരനായ താമരക്കുളം ദാമോധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള പത്ത് അംഗ സംഘമാണ് പാചകത്തിന് നേതൃത്വം നൽകുന്നത്, ചത്തിയ റ എച്ച് എസ് എസിലെ കെ.അശോക് കുമാർ കൺവീനറായി പ്രവർത്തിക്കുന്ന ഫുഡ് കമ്മിറ്റിയിൽ അധ്യാപകരായ വർഗീസ് പോത്തൻ, ബി, ബിജു’, കെ.രഘുകുമാർ.ജോൺ കെ മാത്യു , ബാലചന്ദ്രൻ, മിനി മാത്യു ,ഷേർളി മാത്യു എന്നിവരും എൻസിസി, എൻ എസ് എസ് യൂണിറ്റുകളും സജീവമായി രംഗത്തുണ്ട്. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ്, ചെട്ടികുളങ്ങര എച്ച് എസ്, ഗവ. ബോയിസ് എച്ച് എസ് മാവേലിക്കര, എന്നീ മൂന്നു കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ൽ കി ഭക്ഷണം നൽകുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് 12.30 മുതൽ 3 മണി വരെ ഭക്ഷണം നൽകി ഏകദേശം 3500 പേർ ഉച്ചഭക്ഷണം കഴിച്ചതായി കൺവീനർ അറിയിച്ചു. വേസ്റ്റ് മാനേജ്മെന്റിന് പ്രത്യേക സംവിധാനം ഉണ്ട്,. പരമാവധി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്.സ്റ്റീൽ പ്ലേറ്റും, ടംബ്ലറുമാണ് ഉപയോഗിക്കുന്നത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ പാചകപുര യാ ണ് പാചകത്തിനായി വിട്ടു കൊടുത്തിരിക്കുന്നത്.കലോൽസവത്തിന്റെ സമാപന ദിനമായ ഇന്നു ഉച്ചഭക്ഷണത്തിന് പായസം അടങ്ങിയ സദ്യയായിരിക്കുമെന്നും ഫുഡ് കമ്മിറ്റി അറിയിച്ചു.പരിപ്പ്. പർപ്പിടം, സാമ്പാർ, കൂട്ടുകറി, പച്ചടി എന്നിവയും ഉച്ചഭക്ഷണ മെനുവിലുണ്ടായിരിക്കും’ പ്രളയത്തെ തുടർന്ന് നടക്കുന്ന കലോൽസവമായതിനാൽ ആർഭാടം ഒഴിവാക്കി തന്നെ മേള നടക്കുന്നത്