കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന കരാർ വ്യവസ്ഥയിൽ റേഡിയോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 16ന് രാവിലെ 11.30 അഭിമുഖം നടക്കും. ഡി.ആർ.ടി / ബി.എം.ആർ.ടി വിജയവും കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2240472.