2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർത്ഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ട അവസാന തീയതി ജൂലൈ 18. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327, 2560361.