കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ജൂലൈ 22ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നേഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്ത് ജൂലൈ 22 മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.