ഫൈൻ ആർട്സ് കോളേജിലെ ശിൽപശാല വിഭാഗത്തിൽ ക്ലേ വർക്കർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4 ന് രാവിലെ 11 ന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെറാകോട്ട്‌വെയർ ആൻഡ് ക്ലേ മോഡലിങ് മാനുഫാക്ചറിങ്ങിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.
