ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. എൻ.ജി.ഒ/എൽ.എസ്.ജി.ഐ സഹകരണത്തോടെ ഗ്രാന്റ് ഇൻ-എയ്ഡ് പ്രോഗ്രാം ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി മാർഗ്ഗരേഖ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്വർ എന്നിവ പ്രകാരം അതാത് ജില്ലകളിൽ പ്രവർത്തിക്കുന്ന അർഹരായ എൻ.ജി.ഒ/എൽ.എസ്.ജി.ഐകൾക്ക് ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നടപ്പിലാക്കുന്ന പദ്ധതിയിലേയ്ക്ക് എംപാനൽ ചെയ്യുന്നതിന് അപേക്ഷ സമർപ്പിയ്ക്കാം. താൽപര്യമുള്ള എൻ.ജി.ഒ/എൽ.എസ്.ജി.ഐകൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷിക്കാം. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ആലപ്പുഴ, കാസർഗോഡ് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ ആഗസ്റ്റ് 10-ാം തീയതിയ്ക്കകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in .