2024-25 വർഷം 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം നേടി 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി പഠനം തുടരുന്ന തയ്യൽ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് ബാഗ്, ടിഫിൻബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങിയ പഠന ഉപകരണങ്ങൾ നൽകുന്നു. 2025 വരെയുള്ള അംശദായ കുടിശിക അടച്ച 60 വയസ് തികയാത്തതും, 2025 ജൂണിൽ കുറഞ്ഞത് 3 വർഷത്തെ സർവീസ് എങ്കിലും ഉള്ള തൊഴിലാളികൾ നിർദിഷ്ഠ അപേക്ഷാഫോമിൽ സ്കൂൾ പ്രധാന അധ്യാപകനിൽ നിന്നും സാക്ഷ്യപത്രം വാങ്ങി ഓഗസ്റ്റ് 11നകം ഓഫീസിൽ സമർപ്പിക്കണം. ബി.പി.എൽ/ വിധവ വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് മുൻഗണനയുണ്ട്. അന്തിമ ഗുണഭോക്ത്യ പട്ടിക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അംഗീകരിച്ച് അർഹരായവർക്ക് പഠനോപകരണം വിതരണം നടത്തും. സാക്ഷ്യപത്രത്തിന്റെ മാതൃക ഓഫീസിൽ ലഭിക്കും.
