കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാഘട്ട സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12ന് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 11 മണിവരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്കും അന്നേ ദിവസം അപേക്ഷ സമർപ്പിച്ച് കൗൺസിലിംഗിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ/ ഇതിനുമുമ്പ് പ്രവേശനം എടുത്തവർ അഡ്മിഷൻ സ്ലിപ്പ് ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ഓൺലൈൻ / ഡിജിറ്റൽ പേയ്മെന്റ് വഴി ഒടുക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. പി.ടി.എ ഫണ്ട് പണമായി നൽകണം. അഡ്മിഷന് വിദ്യാർഥിയോടൊപ്പം രക്ഷാകർത്താവും ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
