പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. സ്‌കൂൾ തലം, കോളേജ് തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ടങ്ങളുടെ സമകാലിക പ്രസക്തി (10 ഫുൾ സ്‌കാപ്പ് പേജിൽ കവിയാൻ പാടില്ല.) എന്നതാണ് കോളജ്തല വിഷയം. സ്‌കൂൾതല വിഷയം – അയ്യൻകാളിയുടെ സമര ജീവിതം (5 ഫുൾ സ്‌ക്രാപ്പ് പേജിൽ കവിയാൻ പാടില്ല.)

കോളേജ് തലത്തിൽ 5000 രൂപ (ഒന്നാംസ്ഥാനം), 3000 രൂപ (രണ്ടാം സ്ഥാനം), 2000 രൂപ (മൂന്നാം സ്ഥാനം), സ്കൂൾ തലത്തിൽ 3000 രൂപ (ഒന്നാം സ്ഥാനം), 2000 രൂപ (രണ്ടാം സ്ഥാനം), 1000 രൂപ (മൂന്നാം സ്ഥാനം) ആണ് സമ്മാനതുക.

വിദ്യാർഥികളുടെ മൗലികമായ രചനകൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ഓഗസ്റ്റ് 20 ന് വൈകുന്നേരം 5- മണിക്ക് മുൻപായി ലഭ്യമാക്കണം. രചനകൾ അയക്കേണ്ട വിലാസം – പ്രിൻസിപ്പാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി, അംബേദ്കർ ഭവൻ, മണ്ണന്തല, തിരുവനന്തപുരം -15

അയ്യങ്കാളിയുടെ ജന്മദിനമായ ആഗസ്റ്റ് 28ന് തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പട്ടികജതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ.ആർ. കേളു വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.