തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ 26ന് രാവിലെ 9ന് ഉദ്ഘാടനം ചെയ്യുന്ന നവോത്ഥാന-ഭരണഘടന ബോധവത്കരണ പരിപാടി കൈറ്റ്-വിക്‌ടേഴ്‌സ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും.  പരിപാടിയുടെ പുനഃസംപ്രേഷണം അന്ന് ഉച്ചക്ക് ഒരു മണിക്കും രാത്രി ഏഴിനുമുണ്ടാവും.  www.victers.itschool.gov.in ലും ചടങ്ങ് കാണാം.
നവകേരളം കർമ്മപദ്ധതി തത്സമയം
നവംബർ 27, 28 തിയതികളിൽ രാവിലെ 9 മുതൽ തിരുവനന്തപുരത്ത് ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമ്മപദ്ധതിയുടെ തത്സമയ സംപ്രേഷണം കൈറ്റ് വിക്‌ടേഴ്‌സിലുണ്ടാവും.
പി.എൻ.എക്സ്. 5212/18