സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വർഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താല്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്നിക് കോളേജുകളുമായും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജുമായും നേരിട്ട് ബന്ധപ്പെടണം. ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: 8547005000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.ihrd.ac.in സന്ദർശിക്കുകയോ താഴെപ്പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യാം.
കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ്, മാള (Ph: 8547005080)
മോഡൽ പോളിടെക്നിക് കോളേജ്, പൈനാവ് (Ph:8547005084)
മോഡൽ പോളിടെക്നിക് കോളേജ്, മറ്റക്കര (Ph: 8547005081)
എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാർ (Ph: 8547005035)
മോഡൽ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി (Ph: 8547005083)
മോഡൽ പോളിടെക്നിക് കോളേജ്, വടകര (Ph: 8547005079)
മോഡൽ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി (Ph: 8547005082)
മോഡൽ പോളിടെക്നിക് കോളേജ്, കുഴൽമന്നം (Ph: 8547005086)
