സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികളുടെ സമാപന ദിവസമായ സെപ്റ്റംബർ 9 ന് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയിൽ ക്ഷീരവികസന വകുപ്പിനായി ഫ്ലോട്ടുകൾ തയ്യാറാക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ ഏജൻസികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നമ്പറും (04/2025-26) “ക്ഷീരവികസന വകുപ്പിന്റെ ആവശ്യത്തിന് ഫ്ലോട്ട് തയ്യാറാക്കുന്നതിനുള്ള ദർഘാസ്” എന്നും കവറിന് പുറത്ത് രേഖപ്പെടുത്തി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം, തിരുവനന്തപുരം വിലാസത്തിൽ അയയ്ക്കണം. ടെണ്ടറുകൾ ആഗസ്റ്റ് 25 ഉച്ചയ്ക്ക് 2 മണിക്കകം ലഭിക്കണം. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2445799.
