കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി നടത്തിയ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടിയവർ ആഗസ്റ്റ് 22ന് രാവിലെ 11 ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി കൊല്ലം ചന്ദനത്തോപ്പിൽ കെഎസ്ഐഡി കാമ്പസ്സിൽ എത്തണം. വിവരങ്ങൾക്ക് : 0474 2719193, 2710393.