കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ എറണാകുളം സിറ്റിംഗ് ആഗസ്റ്റ് 20 രാവിലെ 11.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം സൈഫുദ്ദീൻ എ. ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം. സിറ്റിംഗുകളിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന മെയിൽ വിലാസത്തിലോ 9746515133 എന്ന നമ്പരിൽ വാട്ട്സ്ആപ്പിലോ പരാതി സമർപ്പിക്കാം.