കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് അൻപതു ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യം നൽകുന്നതാണ്. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും രാവിലെ 10.30 നു കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org., 9645176828, 9446529467.