സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സെപ്റ്റംബര്‍ 23, 24, 25 തീയതികളിലും, ഒക്ടോബര്‍ 7, 8, 9 തീയതിയിലും തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്ത് സംഘടിപ്പിക്കും. രാവിലെ 10.30 മുതല്‍ അദാലത്ത് ആരംഭിക്കും.

കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ ടി. കെ. വാസു, സേതുനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്രവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 652 പരാതികളാണ് കമ്മീഷനിൽ ലഭിച്ചിട്ടുള്ളത്. ഇതില്‍ പരാതിക്കാരെയും, എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും കമ്മീഷന്‍ നേരിട്ട് കേള്‍ക്കും. പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി/പട്ടികവര്‍ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തിൽ പങ്കെടുക്കും.